പ്രിയമുള്ളവരേ ,
ഇമ്മാനുവേൽ മാർത്തോമ്മാ പാരീഷ് ബുള്ളറ്റിൻ ‘e ‘ ഫോർമാറ്റിൽ ഡിജിറ്റൽ ആയി പ്രസിദ്ധീകരിക്കുകയാണ് . ഇടവക വാർത്തകളും പ്രവർത്തന വൃത്താന്തങ്ങളും ഇടവകാംഗങ്ങളെ അറിയിക്കുക എന്നതാണല്ലോ ബുള്ളറ്റിന്റെ പ്രാഥമികമായ ഉദ്ദേശ്യം. ത്രൈമാസികയായി പ്രസിദ്ധീകരിക്കുന്ന ഇപ്പോഴത്തെ പ്രിന്റ് എഡിഷൻ ഇടവകാതിർത്തിയിൽ താമസിക്കുന്നവരുടെ കൈകളിൽ മാത്രമേ എത്തിക്കുവാൻ കഴിയുകയുള്ളൂ. മാറിയ സാമൂഹിക സാഹചര്യത്തിൽ നമ്മുടെ ഇടവകാംഗങ്ങളായ ഒട്ടനവധി ആളുകൾ വിദേശ രാജ്യങ്ങളിലും മറ്റും പ്രവർത്തിക്കുന്നുണ്ട്. അവരിൽ മിക്കവരും അവിടെയുള്ള മാർത്തോമ്മാ ഇടവകളിൽ സജീവമായി പ്രവർത്തിക്കുന്നുവെങ്കിലും മാതൃ ഇടവകയുടെ പ്രവർത്തനങ്ങൾ അറിയുവാൻ അതീവ തല്പരരാണ് . അതിനു ഈ പുതിയ സംരംഭം ഏറെ സഹായകരമായിരിക്കും.
ഇടവകയെ സ്നേഹിക്കുകയും ഇടവക പ്രവർത്തനങ്ങളിൽ തല്പരരുമായ ഏവരെയും ഓർത്തു ദൈവത്തിനു സ്തോത്രം കരേറ്റുന്നു. തുടർന്നും എല്ലാവരുടെയും പ്രാർത്ഥനകളും സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടും എല്ലാവരുടെയും നന്മക്കായി പ്രാർത്ഥിച്ചു കൊണ്ടും ഈ ഡിജിറ്റൽ ബുള്ളറ്റിൻ ദൈവനാമ മഹത്വത്തിനായി അവതരിപ്പിച്ചുകൊള്ളുന്നു.
സ്നേഹത്തോടെ,
ജോസഫ് ജോണി അച്ചൻ